Wednesday, August 5, 2009

My First Kung- Fu Steps


വളരെ രസകരവും സംഭവബഹുലവും ആയിരുന്നു എണ്റ്റെ കുങ്ങ്‌ - ഫു പഠനം. കുങ്ങ്‌-ഫു പഠിക്കുന്നതിനു എനിക്കു പ്രജോദനം കിട്ടിയതു സാക്ഷാല്‍ ബ്രൂസ്‌ ലീ യില്‍ നിന്നും ആയിരുന്നു!!!! എങ്ങനെ ആണെന്നല്ലെ???? . എണ്റ്റെ പത്താമത്തെ പിറന്നാളിനു ഞാന്‍ ബ്രുസ്‌ ലീയുടെ "ഫിസ്റ്റ്‌ ഒാഫ്‌ ഫൂറി" എന്ന സിനിമ രാജാക്കാടുള്ള ഒരു തീയെറ്ററില്‍ പോയി കണ്ടു . ആ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്കും അങ്ങനെ ആകണമെന്നു മനസ്സില്‍ ഒരു ആഗ്രഹം തോന്നി. സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ എണ്റ്റെ അമ്മാവനോട്‌ ചോദിച്ചു ബ്രുസ്‌ ലീ എങ്ങനെയാണു അങ്ങനെ ഫൈറ്റ്‌ ചെയ്യുന്നതെന്നു?. ബ്രുസ്‌ ലീ ലോകത്തിലെ എറ്റവും മികച്ച കുങ്ങ്‌ ഫു അഭ്യാസി ആയിരുന്നു അതു കൊണ്ടാണു അയ്യാള്‍ അത്ര മനൊഹരമയി ഫൈറ്റ്‌ ചെയ്തതെന്നും നിനക്കു ഇതു പോലെ ആകണമെങ്കില്‍ നീയും കുങ്ങ്‌-ഫു പഠിക്കണമെന്നും പറഞ്ഞു. അന്നു മുതല്‍ ബ്രുസ്‌ ലീ എണ്റ്റെ മനസ്സിലെ ഹീറൊ അയി മാറി. എങ്ങനെയും ബ്രുസ്‌ ലീയെ പൊലെ ആകണമെന്നു ഞാന്‍ തീരുമനിച്ചു. ഒരൊ ദിവസവും കുങ്ങ്‌ ഫു പഠിക്കണമെന്നുള്ള ആഗ്രഹം മനസില്‍ കൂടി കൂടി വന്നുകൊണ്ടിരുന്നു.അങ്ങനെ ഒരു ദിവസം ഞാന്‍ എണ്റ്റെ അച്ഛനോട്‌ പറഞ്ഞു എനിക്കും കുങ്ങ്‌ ഫു പഠിക്കണം എന്ന്‌ . അച്ഛന്‍ അടുത്ത ആഴ്ച തന്നെ എന്നെ രാജാക്കാടില്‍ ഉള്ള കുങ്ങ്‌ ഫു ക്ളാസ്സില്‍ ചേര്‍ത്തു. അങ്ങനെ എണ്റ്റെ ആദ്യതെ ലക്ഷ്യം ഞാന്‍ നേടി. പക്ഷെ അപ്പോള്‍ ആണ്‌ സാക്ഷാല്‍ ജാക്കി ചാന്‍ എണ്റ്റെ കുങ്ങ്‌-ഫു പഠനത്തിനു വിലങ്ങുതടി ആയി വന്നത്‌.......മനസ്സിലായില്ല അല്ലെ???????. ആരോ എണ്റ്റെ അമ്മയൊടു പറഞ്ഞു കൊടുത്തു ചെറു പ്രായത്തില്‍ തന്നെ കുങ്ങ്‌-ഫു പഠിച്ചാല്‍ കുട്ടിയുടെ വളര്‍ച്ച നിലച്ചു പോകും സംശയം വല്ലതും ഉണ്ടെങ്കില്‍ ലോകത്തിലെ എറ്റവും വലിയ കുങ്ങ്‌ ഫു മാസ്റ്റര്‍ ആയ ജാക്കി ചാണ്റ്റെ ഫോട്ടോ കണ്ടു നോക്കു അയ്യാള്‍ക്കു വെറും ൫ അടി പൊക്കം മാത്രമെ ഉള്ളു എന്നും പറഞ്ഞു. ഇതു കേട്ട്‌ ഭയന്ന അമ്മ എണ്റ്റെ ബ്ളാക്ക്‌ ബെല്‍റ്റ്‌ മോഹം അവസാനിപ്പിച്ചു. ഞാന്‍ കുറെ കരഞ്ഞെങ്കിലും രക്ഷ ഉണ്ടായില്ല .അന്നു മുതല്‍ ഞാന്‍ ജാക്കി ചാനെ വെറുക്കാന്‍ തുടങ്ങി....എണ്റ്റെ അനിയണ്റ്റെ വിചാരം അവന്‍ ജാക്കി ചാന്‍ അണെന്നാണ്‌ അതുകൊണ്ട്‌ ഞാന്‍ എന്നും അവനെ ഉപദ്രവിക്കുമായിരുന്നു. കാരണം ജാക്കി ചാന്‍ ആണല്ലൊ എണ്റ്റെ കുങ്ങ്‌ ഫു പഠനം മുടക്കിയത്‌ ബ്രുസ്‌ ലീയുടെ മറ്റൊരു സിനിമ ആയ "എണ്റ്റര്‍ ദി ഡ്രാഗണ്‍" കണ്ടതോടെ എനിക്കു കുങ്ങ്‌ ഫു പഠിക്കണം എന്നു പറഞ്ഞു വീട്ടില്‍ വീണ്ടും വഴക്കുണ്ടാക്കി. അമ്മയും അച്ഛനും എന്നോട്‌ പറഞ്ഞു ഇപ്പോള്‍ ഇങ്ങനെയുള്ള ക്ളാസ്സില്‍ പോയാല്‍ ശരിയാവില്ല കാരണം നിണ്റ്റെ വളര്‍ച്ച നിലച്ചു പോകും എന്നു.അതൊന്നും ഞാന്‍ സമ്മതിച്ചില്ല കാരണം എണ്റ്റെ മനസ്സില്‍ ബ്രുസ്‌ ലീയും അദ്ദെഹത്തിണ്റ്റെ ഫൈറ്റിങ്ങും മാത്രമെ ഉള്ളല്ലൊ . ഇത്തവണ ഭാഗ്യം എണ്റ്റെ കൂടെ ആയിരുന്നു. കാരണം എണ്റ്റെ മുത്തഛന്‍ എണ്റ്റെ സഹായതിനെത്തി. അങ്ങനെ അവര്‍ മനസില്ലാ മനസ്സോടെ എന്നെ വീണ്ടും കുങ്ങ്‌-ഫു ക്ളാസ്സില്‍ ചേര്‍ത്തു.( വിരോദാഭാസം എന്നു പറയട്ടെ എണ്റ്റെ വളര്‍ച്ച മുരടിച്ചില്ല ,അതു മാത്രമല്ല എനിക്ക്‌ ഇപ്പൊള്‍ 5.10 ഉയരവും, 72 കിലോ ഭാരാവും ഉണ്ട്‌)

No comments:

Post a Comment

Followers