Friday, January 21, 2011

Kung Fu ......an Introduction .....



ഡിയര്‍ ഫ്രെണ്ട്സ് , .....

ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് കഴിഞ്ഞ വര്‍ഷം ബ്ലോഗ്‌ എഴുതാന്‍ കഴിഞ്ഞില്ല .. എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ക്ക്‌ എന്‍റെ ബ്ലോഗ്‌ തുടര്‍ച്ചയായി വായിക്കുവാന്‍ കഴിയും എന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു .... അതിനു മുന്‍പ് kung fu എന്താണെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ ...അതിനു വേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എന്‍റെ കോളേജ് മാഗസിന് വേണ്ടി എഴുതിയ ഫീച്ചര്‍ ഇവിടെ പുന: പ്രസിദ്ധീകരിക്കുകയാണ് .....

കുങ്ങ്‌ - ഫു: ഉത്ഭവവും വളര്‍ച്ചയും

അറിവ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യത്തിനും ഉണ്ട് മുഖ്യമായ ഒരു പങ്ക് . നമ്മുടെ മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടാക്കുന്ന പല തരത്തിലുള്ള സാഹസിക കലകള്‍ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അഭ്യസിപ്പിക്കുന്നുണ്ട് . അത്തരം ഒരു സാഹസിക കലയാണ് കുങ്ങ്‌ - ഫു.

ബി.സി 3200 ല്‍ ബുദ്ധമതത്തിന്റെ പ്രചാരത്തിനു വേണ്ടി ബോധിധര്മന്‍ എന്ന സന്ന്യാസി ഇന്ത്യയില്‍ നിന്നും ചൈനയില്‍ എത്തി . ധാരാളം ജനങ്ങള്‍ ബുദ്ധമതത്തില്‍ ആകൃഷ്ടരായി അദ്ദേഹത്തോടൊപ്പം ചേരുകയുണ്ടായി . ഇവര്‍ക്ക് വേണ്ടി ബോധിടര്മന്‍ ടിബറ്റില്‍ ഒരു ഷാവോലിന്‍ ക്ഷേത്രം നിര്‍മ്മിച്ചു. വനങ്ങളില്‍ ധ്യാന മുറകള്‍ പഠിപ്പിച്ചു വന്നു. ഈ ക്ഷേത്രത്തിലെ സന്യാസികള്‍ ബുദ്ധ മതപ്രചാരണത്തിന് വേണ്ടി ചൈന മുഴുവന്‍ സഞ്ചരിക്കുക പതിവായിരുന്നു . യാത്രാ മദ്യെ കൊള്ളക്കാരാലും വന്യ മൃഗങ്ങലാലും ഇവരില്‍ ചില സന്യസികള്‍ക്ക് ജീവനാശം സംഭവിച്ചു . ഈ കാര്യമറിഞ്ഞ ബോധിധര്‍മ്മന്‍ ഇനിയും ഇതുപോലുള്ള മരണങ്ങള്‍ സംഭവിക്കാന്‍ പാടില്ല എന്ന് കരുതി വന്യ മൃഗങ്ങളെയും കൊള്ളക്കാരെയും നേരിടുവാന്‍ ചില അഭ്യാസമുറകള്‍ വികസിപ്പിച്ചെടുത്തു . ഈ അഭ്യാസ മുറകളാണ് കുങ്ങ്‌ - ഫു- വിന്ടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും സഹായകരമായത്.

ഈ അഭ്യാസങ്ങള്‍ ആന്തരിക ബാഹ്യ അവയവങ്ങള്‍ക്കും മനസിനും ബലം നല്‍കുന്നതിനൊപ്പം തന്നെ സ്വയ രക്ഷയ്ക്ക് കൂടി ഉപകരിക്കുന്നവയയിരുന്നു . പിന്നീട് എല്ലാ ബുദ്ധമത ക്ഷേത്രങ്ങളിലും ഇത്തരം അഭ്യാസങ്ങള്‍ പഠിപ്പിച്ചുവന്നു . ഈ മാറ്റങ്ങള്‍ മുറകളാണ് ഇപ്പോള്‍ കുങ്ങ്‌ - ഫു എന്ന പേരില്‍ അറിയപ്പെടുന്നത് . കാലാകാലങ്ങളില്‍ ഈ അഭ്യാസ മുരകളില്‍ അത് കൊണ്ട് . കടുവ , പുലി , കഴുകന്‍, പാമ്പ്‌ ,മങ്കി മുതലായ ജീവികളുടെ ചലനങ്ങള്‍ കൂടി ചേര്‍ത്ത് കുങ്ങ്‌ - ഫു വിനെ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു . കഠിനമായ ചില അഭ്യാസ രീതികളും മികച്ച ചില അഭ്യാസ രീതികളും പിന്നീട് ഉണ്ടായി.


കുങ്ങ്‌ - ഫു ബുദ്ധ മത ക്ഷേത്രങ്ങളില്‍ പരിശീലനം നടത്തിയിരുന്നത് കൊണ്ട് അവ ഭക്തി പുരസ്സരമാണ് സന്ന്യാസികള്‍ പഠിച്ചിരുന്നത്. ഈ രീതിയിലുള്ള പരിശീലനമാണ് കുങ്ങ്‌ - ഫു വിനെ ഒരു ചരിത്ര കലയാക്കി തീര്‍ത്തത്. കുങ്ങ്‌ - ഫു എന്നതിലെ "കുങ്ങ്‌ " എ ന്ന വാക്ക് ഒരു നിശ്ചിത മേഖലയിലെ തികവിനെയാണ് കണക്കാക്കുന്നത് . ഒരു അഭ്യസി കൈവരിച്ച ഉയര്‍ന്ന പദവിയുടെ അംഗീകാരം ആയിട്ടാണ് ഈ വാക്ക് പരിഗണിക്കപ്പെടുന്നത്. " ഫു" എന്നാ വാക്കിനര്‍ത്ഥം ആയോധന കല പഠിച്ചു ഉയര്‍ന്ന നിലയില്‍ എത്തിയവന്‍ എന്നാണ് . "കുങ്ങ്‌ " ഉം "ഫു" വും ഒത്തിണങ്ങിയ ഒരാളെ "സംബായി "എന്ന് വിളിക്കുന്നു . ഇവര്‍ ഉന്നത ഗുണ സമ്പന്നരും , തന്ടെ അഭ്യാസ പാടവം കൊണ്ട് ബാലഹീനരെയും സ്ത്രീകളെയും സഹായിക്കുന്നവരും സര്‍വ്വരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കുമെന്ന് കൂടി കുങ്ങ്‌ - ഫു എന്നാ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നു .

കുങ്ങ്‌ - ഫു മഹത്തായ ഒരു ആയോധന കലയാണ് , ഈ കല ശത്രുവിനെ നേരിടുന്നതിനും സ്വയം രക്ഷ നേരിടുന്നതിനും വേണ്ടിയാണു ഉപയോഗപ്പെടുത്തുന്നത്. ദേഹ ബലമാണ്‌ ഇതിനു മുഖ്യമായും വേണ്ടത് . ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റു ആയോധന കലകളില്‍നിന്നും കുങ്ങ്‌ - ഫു നെ വ്യത്യസ്തമാക്കുന്നത് . എതിരാളിക്ക് രക്ഷപെടാന്‍ സാധിക്കാത്ത വിധം അടിച്ചും ഇടിച്ചും മറ്റും തുരത്താന്‍ പറ്റിയ അടവുകള്‍ഈ കലയില്‍ ഉപയോഗിക്കുന്നു . ശത്രുവിനെ കൊല്ലാതെ അവശനാക്കി വിടുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. കുങ്ങ്‌ - ഫു പഠിച്ച ഒരാള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നു . തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇയാള്‍ക്ക് മന പാഠമാണ് . ഈ അറിവാണ് യഥാര്‍ത്ഥത്തില്‍ അയാളെ തക്ക സമയത്ത് വേണ്ടത്ര പ്രതികരണ ശേഷി ഉള്ളവനക്കി തീര്‍ക്കുന്നത്. കുങ്ങ്‌ - ഫു അറിയാവുന്നവന്‍ ഇടി , കിക്ക് മുതലായവ കൊണ്ട് തക്ക സമയത്ത് പ്രതിയോഗിയെ തറ പറ്റിക്കാന്‍ കഴിവുള്ളവനാണ്‌ . കാരണം മറ്റു ആയോധന വിദ്യകളെക്കാള്‍ വേഗമേറിയതും ശക്തിയേറിയതുമായ അഭ്യാസ മുറകള്‍ ആണ് കുങ്ങ്‌ - ഫു വില്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് കുങ്ങ്‌-ഫു പഠിച്ചിട്ടുള്ളവര്‍ അതിനെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നത് . അവര്‍ ഒരിക്കലും ഈ കലയെ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. ശരീരത്തിന്റെ എല്ലാ വിധ മാംസ പേശികളെയും ഉപയോഗിച്ച് ചെയ്യുന്ന ഒരു ആയോധന കലയാണ് കുങ്ങ്‌-ഫു ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളെ ആവശ്യമുള്ള വിധം പ്രതികരണ ശേഷിയോടെ ഇണക്കി പ്രവര്‍ത്തിപ്പിക്കുവാനും ഈ കല സഹായകരമാണ് .


മനസ് വച്ചാല്‍ ആര്‍ക്കും പഠിക്കാന്‍ പറ്റിയ ഒരു കലയാണ് കുങ്ങ്‌-ഫു. പ്രായ ലിംഗ വ്യത്യാസമോ ആരോഗ്യമോ കുങ്ങ്‌-ഫു പരിശീലിക്കുന്നതിന് തടസമാകുന്നില്ല. ഈ സാഹസിക കല അഭ്യസിക്കുന്നത് കൊണ്ട് അവയവങ്ങള്‍ക്ക് ശക്തിലഭിക്കുകയും ശരീര ഘടന ഉറച്ചതും വടിവ് ഒത്തതായി തീരുകയും ചെയ്യുന്നതിനൊപ്പം ദീര്‍ഘായുസ്സും സുഖ ജീവിതവും കുങ്ങ്‌-ഫു പരിശീലിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്നു. ആത്മ വിശ്വാസം ,മനോദൈര്യം , വ്യക്തിത വികസനം തുടങ്ങിയവ വികസിപ്പിക്കുവാനും ഈ കല ഉപകരിക്കുന്നുണ്ട്.

ഒരു യഥാര്‍ത്ഥ കുങ്ങ്‌-ഫു അഭ്യസിയായി തീരാന്‍ വര്‍ഷങ്ങളോളം ഈ കല പരിശീലനം നടത്തേണ്ടതുണ്ട് . അതി കഠിനമാണ് ഈ പരിശീലന മുറകള്‍ . ദിവസേന രാവിലെയോ വൈകുന്നേരമോ ആണ് കുങ്ങ്‌-ഫു പരിശീലിക്കുന്നത്. അത് പോലെ തന്നെ വായു സഞ്ചാരമുള്ള സ്ഥലത്താണ് കുങ്ങ്‌-ഫു പരിശീലനം നടത്തുന്നത്. ഈ സ്ഥലം അടിക്കടി മാറാറില്ല എന്ന് മാത്രമല്ല വേറെ ജോലികള്‍ക്ക് ഉപയോഗിക്കാറുമില്ല.

കുങ്ങ്‌-ഫു പഠിക്കുവാനും അവയുടെ രീതികള്‍ മനസ്സിലാക്കുവാനും കുറച്ചു മാസങ്ങള്‍ മതിയകുമെങ്കിലും ഈ കലയെ ശരീരത്തില്‍ ലയിപ്പിക്കുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും . അതുകൊണ്ടാണ് ഒരു യഥാര്‍ത്ഥ അഭ്യാസിയായി തീരുവാന്‍ വര്‍ഷങ്ങളോളം കുങ്ങ്‌-ഫു പരിശീലിക്കണമെന്ന്പറയുന്നത്.

കഠിനമായ അഭ്യാസ കല ആയതു കൊണ്ട് കുങ്ങ്‌-ഫു പരിശീലനം പല ഘട്ടങ്ങള്‍ ആയി വിഭജിച്ചിട്ടുണ്ട് . ആദ്യ ഘട്ടങ്ങള്‍ലളിതമാണെങ്കിലും തുടര്‍ന്ന് വരുന്ന ഓരോ ഭാഗങ്ങളുടെയും പരിശീലനം കഠിനമാണ് . കുങ്ങ്‌-ഫു പരിശീലിക്കുന്ന ആള്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തി ആക്കുമ്പോഴും വ്യത്യസ്ത നിറങ്ങളിലുള്ള ബെല്‍റ്റ്‌ കളാണ് നല്‍കി വരുന്നത്. ഒരു അഭ്യാസിയുടെ ഉയര്‍ച്ചയെ ആണ് ഈ ബെല്‍റ്റിലൂടെ കണക്കാക്കുന്നത് സാധാരണയായി വെള്ള , മഞ്ഞ, പച്ച, നീല , ബ്രൌണ്‍ , കറുപ്പ് ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് ഓരോ ഘട്ടത്തിലും നല്‍കുന്ന ബെല്ട്ടുകള്‍ക്ക് ഉള്ളത് . ഇതില്‍ ബ്രൌണ്‍ നിറത്തിലുള്ള ബെല്‍റ്റ്‌ മൂന്നു എണ്ണവും ബ്ലാക്ക്‌ നിറത്തില്‍ ഉള്ള ബെല്‍റ്റ്‌ പത്ത് എണ്ണവും ആണുള്ളത്. ആദ്യ ബ്ലാക്ക്‌ ബെല്‍റ്റ്‌ കഴിഞ്ഞുള്ള ഓരോ അധിക ബ്ലാക്ക്‌ ബെല്‍ട്ടും ഡാന്‍ (DAN) എന്നാണ് അറിയപ്പെടുന്നത് കുങ്ങ്‌-ഫു വില്‍ ഏറ്റവും ഒടുവിലായി നല്‍കുന്ന ബെല്ട്ടാണ് റെഡ് . പക്ഷെ ഈ ബെല്‍റ്റ്‌ നേടുന്നതിനു തുടര്‍ച്ചയായി അമ്പതു വര്‍ഷത്തെ പരിശീലനമെങ്കിലും നടത്തേണ്ടതാണ്.


കുങ്ങ്‌-ഫു സ്വയ രക്ഷയ്ക്കുള്ള കലയാനെങ്കിലും ചില അഭ്യാസികള്‍ ഈ കലയെ ദുരുപയോഗം ചെയ്യാറുണ്ട് . ഇത്തരം ആളുകള്‍ കുങ്ങ്‌-ഫു വിന്റെ സത് പേരിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് . എങ്കിലും കുങ്ങ്‌-ഫു ഒരു ലോകോത്തര സാഹസിക കല ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല . അതുകൊണ്ടാണല്ലോ ഏകദേശം അയ്യായിരം വര്‍ഷങ്ങളായി കുങ്ങ്‌-ഫു ഈ ലോകത്ത് നില നില്‍ക്കുന്നത് !!!....

Thanking You,
Saneesh MS

No comments:

Post a Comment

Followers